ആലപ്പുഴ : ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വയോജന മന്ദിരങ്ങളിലെയും സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിലെയും 794 അന്തേവാസികൾക്ക് ജൈവിക പദ്ധതിയിൽ വിവിധ സേവനങ്ങൾ നൽകി. ആയുർവേദ ചികിത്സ, കൗൺസലിംഗ്, തൊഴിൽ പരിശീലനം, മാനസിക ഉല്ലാസ പരിപാടികൾ തുടങ്ങിയ സേവനങ്ങളാണ് ജില്ലാ സാമൂഹ്യനിതി ഓഫീസിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുന്നത്.കൊവിഡാനന്തര പ്രതിരോധ ആയുർവേദ ചികിത്സ 113 പേർക്ക് നൽകി. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിൽ ഡോ. വിഷ്ണു നമ്പൂതിരി, ഡോ. സൈനുലാബ്ദീൻ, ഡോ. അനീഷ്, പി.എം. ഷാജി, മധു പോൾ, കൗൺസലർമാരായ അഖില, അഭിജിത് എന്നിവരാണ് പദ്ധതി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.