ആലപ്പുഴ: കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ (കെ.പി.ഇ.എഫ്) 22-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആലപ്പുഴ ജവഹർ ബാലഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് നാലിന് ജവഹർ ബാലഭവൻ ഹാളിൽ കെ.പി.ഇ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. രാകേഷ് മോഹൻ വിഷയം അവതരിപ്പിക്കും. ജെ.സി.എസ്.എസ്.ഒ. വൈസ് ചെയർമാൻ ആർ. ഉഷ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.15ന് സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് പ്രതിനിധി സമ്മേളനത്തിൽ പി.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് മെരിറ്റ് അവാർഡ് വിതരണവും കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. എം.എസ്. സുഗൈദ കുമാരി അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ കെ. മുകുന്ദൻ, പി.എസ്. സന്തോഷ് കുമാർ, പി.എൻ. ജയപ്രകാശ്, കെ.പി. അശോകൻ, എസ്.എൻ.പ്രമോദ്, ജോയ് ആന്റണി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.