ggg
കേരള ആത്മവിദ്യ സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി. എസ്സ്. സുരേന്ദ്രനാഥ്, സെക്രട്ടറി പി. ബി ശശികുമാർ

ഹരിപ്പാട്: തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം നിറുത്തണമെന്നാവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്നവർക്ക് പിന്തുണ നൽകാൻ കേരള ആത്മവിദ്യ സംഘത്തിന്റെ ജില്ലാ കമ്മിറ്റി പുനഃസംഘടനാ യോഗം തീരുമാനിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.രഘുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പി. എസ്. സുരേന്ദ്രനാഥ്, പി. ബി. ശശികുമാർ, ബിജു. ഡി, ഉത്തമൻ. ജി, ഉദയനൻ, കെ. മുരളി, അരവിന്ദാക്ഷൻ. വി, രതീഷ് കുമാർ. എൻ, സ്മിത ഷിബു, ദയാനന്ദൻ. എം, എസ്. സുരേഷ്കുമാർ, കെ. കെ. നരേന്ദ്രൻ, രാജൻ.ഡി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. എസ്. സുരേന്ദ്രനാഥ് ( പ്രസിഡന്റ്), എസ്. സുരേഷ്കുമാർ (വൈസ് പ്രസിഡന്റ്), പി. ബി. ശശികുമാർ (സെക്രട്ടറി), രതീഷ് കുമാർ. എൻ (ജോയിൻറ് സെക്രട്ടറി), അരവിന്ദാക്ഷൻ. വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.