ph
കായംകുളം കണ്ടല്ലൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ബിജു ഈരിക്കൽ സംസാരിയ്ക്കുന്നു

കായംകുളം: കണ്ടല്ലൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് 1410 ന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ബിജു ഈരിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച കർഷകനെയും സ്‌പെഷ്യൽ ഗ്രേഡ് സീനിയർ ആഡിറ്റർ സി.ബൈജു ആദരിച്ചു. മാനേജിംഗ് ഡയറക്ടർ മിനിഭാനു, മാനേജർ പി.കുഞ്ഞുമോൻ,ഡയറക്ടർ ബോർഡ് അംഗങ്ങളായ സുജിത് സുകുമാരൻ , വി.കെ.സിദ്ധാർത്ഥൻ, ടി. പി.അനിൽകുമാർ, സുരേഷ് രാമനാമഠം, എസ്.അനിലാൽ, പി.ടി. ബേബിലാൽ, എൻ.അനിൽകുമാർ, ഒ.ശിവപ്രഭ, അംബികാ രാജു, സി.സുജി എന്നിവർ സംസാരിച്ചു.