ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ ധനുമാസ കാർത്തിക പൊങ്കാല 13ന് രാവിലെ 7ന് ചലച്ചിത്ര പിന്നണി ഗായിക അമ്പിളി​ രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പണ്ടാരഅടുപ്പിലേക്കു തന്ത്രി മുഖ്യൻ വടക്കേമൂടാംപാടി വാസുദേവൻ ഭട്ടതിരിപ്പാട് അഗ്നി പകരും. പത്തുമണിയോടെ പൊങ്കാലനിവേദ്യ സമർപ്പണം നടക്കും.