മാന്നാർ: കുട്ടമ്പേരൂർ വടക്കേവഴി കൊറ്റാർകാവ് 830-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായവരുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച ധനസഹായം ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 4.30 ന് ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ പി.എൻ സുകുമാരപ്പണിക്കർ സമ്മേളന ഉദ്ഘാടനവും സഹായധന കൈമാറ്റവും നിർവഹിക്കും. കരയോഗം പ്രസിഡന്റ് എം. ജി. ദേവകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. കരയോഗം സെക്രട്ടറി രമേശ് പി. പണിക്കർ റിപ്പോർട്ടവതരിപ്പിക്കും.