welfare

പൂച്ചാക്കൽ: ചേർത്തല അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ തെക്കേക്കര - വീരമംഗലം റോഡ് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. അപകടങ്ങൾ വർദ്ധിച്ചിട്ടും അവഗണന തുടരുന്നതിനാൽ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ് അറിയിച്ചു. സിയാദ് ആന്നലത്തോട്, ഷിയാസ് പാണാവള്ളി, ഹസനുൽ ബന്ന, നാസിമുദ്ദീൻ പൂച്ചാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.