മുഖത്ത് പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

ചാരുംമൂട് : കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറാണ് ഭാര്യ ബിന്ദു (29)വിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ ബിന്ദുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് 4 മണിയോടെ നൂറനാട് മാർക്കറ്റിന് വടക്കു ഭാഗത്തായിട്ടായിരുന്നു സംഭവം. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് പൊലീസ് പറഞ്ഞു.പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാർ. ഇവർക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. മാർക്കറ്റിലേക്കെത്തിയപ്പോൾ ശ്രീകുമാർ ആക്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്.