മാവേലിക്കര: കിംഗ് എഡ്വേർഡ് കൊറോണേഷൻ റിക്രിയേഷൻ ക്ലബ്ബിന്റെ ക്രിസ് മസ്, പുതുവർഷാഘോഷം 9ന് വൈകിട്ട് 6.30ന് ക്ലബ് ഹാളിൽ എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മോഹൻ ജോർജ് അദ്ധ്യക്ഷനാവും. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നാടകകൃത്ത് ഫ്രാൻസിസ്.ടി.മാവേലിക്കര, ഐ.എ.എസ് പരീക്ഷയിൽ റാങ്ക് നേടിയ എം.എസ്.മാലിനി, നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരീശങ്കർ എന്നിവരെ ആദരിക്കും. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിനായുള്ള ധനസഹായ ഫണ്ട് വിതരണം എം.എൽ.എ നിർവഹിക്കുമെന്ന് പ്രസിഡന്റ് മോഹൻ ജോർജ്, സെക്രട്ടറി രവീന്ദ്രൻ നായർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എബിജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.