മാവേലിക്കര: ജീവാമൃതം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി,​ മാവേലിക്കര ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വിഭാഗത്തിൽപ്പെട്ട മരുന്നുകളും പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള കൊവിഡ് സുരക്ഷാ സാമഗ്രികളും നൽകി. മാവേലിക്കര ഏരിയായിൽ നിന്നുള്ള മുതിർന്ന ഫാർമസിസ്റ്റ് ജി. ഗിരിജയിൽ നിന്ന് മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് സഹായം ഏറ്റുവാങ്ങി. പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെയും ജീവാമൃതം ഫാർമസിസ്റ്റ് സൊസൈറ്റിയുടെയും ഭാരവാഹികളായ എ. അജിത്ത് കുമാർ, കെ. ഹേമചന്ദ്രൻ, മഞ്ചു പ്രമോദ്, ഡയാന, കാരുണ്യ, ബിനു മോഹൻദാസ്, കെ. ശ്രീകല, ജില്ലാ ആശുപത്രി സ്റ്റോർ സൂപ്രണ്ട് ബി. സാബു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. വിനോദ് കുമാർ, ഫാർമസി സ്റ്റോർ കീപ്പർ ഒ. അനിൽ എന്നിവർ പങ്കെടുത്തു.