
അരൂർ: സി.പി.എം അരൂർ ഏരിയാ സെക്രട്ടറിയായി പി.കെ.സാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് പി.കെ.സാബു സെക്രട്ടറിയാകുന്നത്. 21 പേരുള്ള ഏരിയാകമ്മിറ്റിയിൽ 6 പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന പി.ഡി.രമേശൻ, ജി. ബാഹുലേയൻ, എം.ജി. നായർ, സി.ടി.വാസു, പി.എൻ. മോഹനൻ, ആർ.ജീവൻ, സി. ടി.വിനോദ്, മോളി സുഗുണാനന്ദൻ, ഒ.ഐ. സ്റ്റാലിൻ, കെ.എസ്. സുരേഷ് കുമാർ, അനിതാ സോമൻ, ടി. എം. ഷെറീഫ് ,സി.കെ. മോഹനൻ, പി.ഐ. ഹാരിസ് എന്നിവർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.വി. ശ്രീജിത്ത്, കെ.എസ്. സുധീഷ്, എസ്.പി.സുമേഷ്, എസ് .വി . ബാബു, യു.ജി. ഉണ്ണി, വി.കെ. സൂരജ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. 14 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ഇന്നലെ ചന്തിരൂരിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി. വേണുഗോപാൽ, കെ. പ്രസാദ്, പി.പി. ചിത്തരഞ്ജൻ, മനു സി.പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം. ആരിഫ്, എൻ.പി ഷിബു എന്നിവർ പങ്കെടുത്തു