ഹരിപ്പാട്: നഗരസഭാ പരിധിയിൽ അകംകുടി ഭാഗത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം . ശ്രീ മഹാദേവ കെട്ടുകാഴ്ച സമിതിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചിയിലെ പണവും അപഹരിച്ചു. ഇതിനു സമീപത്തുള്ള റേഷൻ കടയുടെ പൂട്ടുപൊളിച്ച് മോഷണശ്രമം നടത്തി. ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. അകം കൂടി മാർത്തോമ പള്ളിയുടെ പൂട്ടുപൊളിച്ച് അകത്തു കയറി സഹായ നിധിയുടെ വഞ്ചി എടുത്ത് പുറത്തുകൊണ്ടുപോയി താഴ് പൊളിച്ച് പണം അപഹരിച്ചു.