
അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ജംഗഷന് വടക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഓട്ടോ യാത്രക്കാരിയായ മണ്ണഞ്ചേരി തോപ്പിൽ റഫീഖിന്റെ ഭാര്യ റസീന (40) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു ആയിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന റസീനയുടെ ബന്ധുക്കളായ റജീന, ഹസീന, ഓട്ടോ ഡ്രൈവർ ഫൈസൽ, ഷീബ, ദിയ, റയ്‌ഹാൻ, ഷഹനാസ് എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്ന ഓട്ടോയിൽ തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ മസ്ജിദിൽ ആരാധനക്കായി പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. റസീനയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മകൻ :റയ്‌ഹാൻ.