ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ വെള്ളിയാകുളത്ത് സ്ഥിതി ചെയ്യുന്ന കൃഷിഭവൻ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാലപ്പഴക്കത്തിൽ തകർന്നുവീഴാവുന്ന അവസ്ഥയിലാണ് ഓഫീസ്. ഇപ്പോൾ സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഓഫീസിന്റെ പ്രവർത്തനം. പ്രായാധിക്യമുള്ള കർഷകർക്കും മറ്റും മുകളിലത്തെ നിലയിലെത്താൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന കെട്ടിടം പുനർ നിർമ്മിക്കണമെന്ന് തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. സോമൻ അദ്ധ്യക്ഷനായി. കൃഷി വകുപ്പ് മന്ത്രിക്ക് സെക്രട്ടറി ബാബുജി നിവേദനം നൽകി.