കുട്ടനാട്: വഴിക്കും കുടിവെള്ളത്തിനുമായി മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾ വീണ്ടും സമരത്തിലേക്ക്. ഇന്ന് രാവിലെ പത്തിന് രാമങ്കരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
വേഴപ്രാ ടൈറ്റാനിക് പാലത്തിന് സമീപത്തു നിന്ന് മാർച്ച് ആരംഭിക്കും. കോളനിയിലെ ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഇവർ രംഗത്തെത്തിയിരുന്നു. വോട്ട് ബഹിഷ്ക്കരിക്കുകയും ചെയ്തു. പിന്നീട് കോളനിയിലേക്ക് വഴി വെട്ടുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി സംഘർഷമുണ്ടാവുകയും ചെയ്തു.