ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിൽ രണ്ട് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരും, മണ്ണഞ്ചേരി സ്വദേശികളുമായ രണ്ടു പേരെയാണ് ആലപ്പുഴ ഡിവൈ എസ്.പി എൻ. ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പിടികൂടിയത്. പിടിയിലായവരുടെ പേരും മേൽവിലാസവും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം 16 ആയി.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.