ആലപ്പുഴ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമാലി നിയമനം ലഭിച്ച ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്നാവശ്യപ്പെട്ട് ടി.ബി.എസ്.കെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 17 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് ജയശ്രീ അദ്ധ്യക്ഷയായി. സെക്രട്ടറി ടി.ജി.സജിമോൻ,ട്രഷറർ സമീന എന്നിവർ സംസാരിച്ചു.