ആലപ്പുഴ: മെഡിക്കൽ പി.ജി കോഴ്‌സുകൾക്കും മറ്റു കോഴ്‌സുകൾക്കും കേന്ദ്ര സർക്കാർ 27 ശതമാനം സംവരണം പിന്നാക്കവിഭാഗങ്ങൾക്ക് അനുവദിച്ചത് സുപ്രീംകോടതി അംഗീകരിച്ചതിനേയും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെപ്പറ്റി വിശദമായി വാദം കേൾക്കുന്നതിന് മാർച്ച് മാസത്തിലേയ്ക്ക് മാറ്റിവച്ചതിനേയും ധീവരസഭ സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. സാമ്പത്തിക സംവരണത്തെക്കുറിച്ച് സുപ്രീം കോടതി തീരുമാനം എടുക്കുമ്പോൾ പട്ടികജാതി-പട്ടിക വർഗ,പിന്നാക്ക സമുദായങ്ങൾക്കുള്ള 50 ശതമാനം സംവരണം ഉറപ്പു വരുത്തണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.