
അമ്പലപ്പുഴ: ജില്ലയിലെ മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ആവശ്യപ്പെട്ടു. രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വ്യാജ സിംകാർഡ് എടുത്ത് നൽകിയ എസ്.ഡി.പി.ഐ ഗ്രാമ പഞ്ചായത്ത് അംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.കെ.വി .ഗണേഷ് കുമാർ, രേണുക ശ്രീകുമാർ ,മണ്ഡലം ഭാരവാഹികളായ കെ.എസ്. ജോബി, രജിത്ത് രമേശൻ, സ്മിതാ മോഹൻ, ശ്രീദേവി പി.എസ്, ആദർശ് മുരളി, എൻ.രാജ് കുമാർ, ബി.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.