
അമ്പലപ്പുഴ: 'അറിവിൻ നിലാവ് " സാന്ത്വന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് 10 വീൽചെയറുകൾ നൽകി. സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിന് ഇവ കൈമാറി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അറിവിൻ നിലാവ് ചെയർമാൻ സഫുവാൻ സഖാഫി അദ്ധ്യക്ഷനായി. ബാദുഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, മുഹമ്മദ് ലത്തീഫ് ഉസ്താദ്, ജമാൽ പള്ളാത്തുരുത്തി, എം. മുഹമ്മദ് കോയ, സുബൈർ മുസ്ലിയാർ, അക്സർ തങ്ങൾ, തമീം പുന്നപ്ര എന്നിവർ സംസാരിച്ചു.