മാന്നാർ : പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ഫലവൃക്ഷ തോട്ടം നിർമ്മിക്കും. പമ്പാ കോളേജ്, കടപ്ര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുമായി സഹകരിച്ച് കോളേജ് കാമ്പസിൽ തിങ്കളാഴ്ച രാവിലെ 10നു ഫലവൃക്ഷ തോട്ടം നിർമ്മിക്കുമെന്ന് പമ്പാതീരം ഭാരവാഹികൾ അറിയിച്ചു