
ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ജില്ലാടിസ്ഥാനത്തിൽ യുവ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. എസ്.ഡി കോളേജിൽ 10, 11 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 0477 2241272. വെബ്‌സൈറ്റ്: www.keid.info.