കായംകുളം: ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണവും ചരിത്ര സെമിനാറും ഇന്ന് രാവിലെ 10.30 ന് അദ്ദേഹത്തിന്റെ പിതാവ് ഗോവിന്ദപ്പണിക്കരുടെ വസതിയായ എരുവ കുറ്റിത്തറയിൽ നടക്കും.
ഡോ. ബി. ജീവൻ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ. ബാലചന്ദ്രപ്പണിക്കർ ഉദ്ഘാടനം ചെയ്യും. എസ്. എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് 'നവോത്ഥാനചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകൾ' എന്നവിഷയത്തിൽ സെമിനാർ നടക്കും.