തുറവൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തുറവൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് നടക്കും. തുറവൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾതല സ്വദേശ് ക്വിസ് വിജയികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ സ്കൂൾ പ്രഥമാദ്ധ്യാപകരുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ: 9496330808,9656650171.