1

കുട്ടനാട്: വഴിയും കുടിവെള്ളവും ആവശ്യപ്പെട്ട് മണലാടി മഠത്തിപ്പറമ്പ് ലക്ഷംവീട് കോളനി നിവാസികൾ രാമങ്കരി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സമരസമിതി ജോയിന്റ് കൺവീനറും സി.പി.ഐ രാമങ്കരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.കെ.ആനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബിജു സേവ്യർ അദ്ധ്യക്ഷനായി. സി.പി.ഐ രാമങ്കരി ലോക്കൽ കമ്മറ്റിയംഗം സി.കെ. കൃഷ്ണകുമാർ, എസ്.യു.സി.ഐ കുട്ടനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ആർ.സതീശൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ.സജിമോൻ, മനസ്വിനി രതീഷ്, അശോക് കുമാർ, മഞ്ജുഷ, തുളസി മോഹനൻ, സുമേഷ്, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി