മാന്നാർ : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിയന്ത്രണത്തിലുള്ള യുവതിക്ലബിന്റെ രൂപീകരണം മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോർഡിനേറ്റർ അനക്സ് തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, വി.ആർ ശിവപ്രസാദ്, സലീന നൗഷാദ്, അജിത് പഴവൂർ, പുഷ്പലത, ശാന്തിനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ് പ്രിയങ്ക പണിക്കർ (പ്രസിഡന്റ്), അനീഷ (സെക്രട്ടറി), സിനി (വൈസ് പ്രസിഡൻറ് ), നീതു (ജോയി്നറ് സെക്രട്ടറി), കവിത(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.