
മാന്നാർ: ഒമിക്രോൺ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ചെന്നിത്തല ഗ്രാമ പഞ്ചായത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷ സോജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പൊതുപരിപാടികളിൽ നിയന്ത്രണം പാലിക്കണമെന്നും മുൻ കരുതലുകൾ തുടരണമെന്നും പ്രസിഡന്റ് ബിന്ദു പ്രദീപ് അഭ്യർത്ഥിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി. ജയദേവ്, ഷിബു കിളിമാന്തറയിൽ, പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഡേവിഡ്സൺ നന്ദി പറഞ്ഞു.