
മാന്നാർ : കുട്ടമ്പേരൂർ എസ്.കെ.വി.എച്ച്.എസ് റിട്ട.ക്ലാർക്കും വിമുക്തഭടനുമായ ചെന്നിത്തല ഒരിപ്രം രാജീഭവനിൽ (ഇലവുംതറ) കെ.ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന്.
കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ-സരസ്വതി ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ്, ട്രഷറർ, കുട്ടമ്പേരൂർ ശ്രീ കാർത്യായനി ദേവസ്വം സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : രാജം കെ. നായർ.
മക്കൾ: ജി. ഗോപകുമാർ (ശ്രീഗോകുലം സ്പീഡ് ആൻഡ് സേഫ് കൊറിയർ, തിരുവല്ല), ശ്രീലത, സംഗീത (അദ്ധ്യാപിക, എം.കെ.എ.എം. എച്ച്.എസ്.എസ്, പല്ലന). മരുമക്കൾ: സന്ധ്യ (ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കല്ലിശേരി), കെ.ദിനേശ്കുമാർ (റിട്ട.എസ്.ഐ), പി. സന്തോഷ് കുമാർ (സംസ്ഥാന
ജോയിന്റ് സെക്രട്ടറി, മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.