പൂച്ചാക്കൽ: പച്ചക്കറിയിൽ സ്വയം പര്യാപ്തതയിലെത്താൻ തീവ്രയത്നം നടക്കുമ്പോൾ, അരൂക്കുറ്റി പഞ്ചായത്തിലെ കർഷകർ ഓരുവെള്ള ഭീഷണിയിൽ. ഇടത്തോടുകളിൽ പോലും ലവണാംശം വർദ്ധിച്ചതായി കർഷകർ പറയുന്നു. സമയബന്ധിതമായി ഓരുമുട്ടുകൾ സ്ഥാപിക്കാതിരുന്നതാണ് കാരണം.
മെെനർ ഇറിഗേഷൻ വകുപ്പാണ് ഓരുമുട്ടുകൾ സ്ഥാപിക്കേണ്ടത്. ഇത്തവണ പഞ്ചായത്ത് മുൻകൈയെടുത്ത് ഓരുമുട്ടിനായി സാമഗ്രികൾ എത്തിച്ചെങ്കിലും തൊഴിലാളികളെ കിട്ടാത്തതാണ് ബണ്ട് സ്ഥാപിക്കൽ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷവും ഓരുവെള്ളം കയറി കൃഷി മുഴുവൻ നശിച്ചതായി ജൈവ കർഷകനായ പി.എം. സുബൈർ പറഞ്ഞു.