ചേർത്തല: ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ആർ. മണികുമാർ നിർവഹിച്ചു. ചടങ്ങിൽ പത്ത് കുടുംബങ്ങൾക്കുള്ള ഹൈജിൻ കിറ്റുകളും മാസ്ക്കുകളും വിതരണം ചെയ്തു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് സെക്രട്ടറി ഹേമലത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പലും സ്കൗട്ട് മാസ്റ്ററുമായ യു. ജയൻ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് കമ്മിഷണർ അനിൽ ബി. കൃഷ്ണൻ, ജയകല, സെൽജി, എൻ. ജയൻ, സ്റ്റാഫ് സെക്രട്ടറി സുദീപ്.പി. ദാസ് എന്നിവർ സംസാരിച്ചു. ഗൈഡ്സ് ക്യാപ്ടൻ ജി. അജി സ്വാഗതവും ബിജി ദാമോദരൻ നന്ദിയും പറഞ്ഞു.