
ചാരുംമൂട് : റോഡിൽ നിന്ന് കിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ മഹാരാഷ്ട്ര സ്വദേശിയും ചാരുംമൂട്ടിലെ ശക്തി ഗോൾഡ് കവറിംഗ് ഉടമയുമായ സുനിൽ മരുതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഇന്നലെ രാവിലെ ചാരുംമൂട് ജംഗ്ഷന് വടക്ക് റോഡരികിൽ നിന്നുമാണ് 20000 രൂപ സുനിലിന് കിട്ടിയത്. ഈ തുക അപ്പോൾ തന്നെ വ്യാപാരി വ്യവസായിഏകോപനസമിതി ഭാരവാഹികളെ ഏൽപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചാരുംമൂട്ടിലെ കാവ്യ ടെക്സ്റ്റയിൽസ് ഉടമ നിസാമിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് മനസിലാക്കി ഈ തുക ഏല്പിച്ചു.