
കുട്ടനാട്: എ സി റോഡിൽ പൂവം പാറയ്ക്കൽ കലുങ്കിന് സമീപം ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചങ്ങനാശ്ശേരി ചോയിസ് ജൂവലറി ജീവനക്കാരനായ മുട്ടാർ പഞ്ചായത്ത് കിഴക്കേ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണിയാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ വീട്ടിൽ നിന്ന് ജോലിക്കായി ചങ്ങനാശ്ശേരിയിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ ടോറസ് തട്ടുകയായിരുന്നു. റോഡിൽ വീണ കുഞ്ഞുമോന്റെ തലയിലൂടെ ടോറസിന്റെ പിൻവശത്തെ വീൽ കയറി ഇറങ്ങി. മൃതദേഹം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്