
ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ചേർത്തല ഡിപ്പോയിൽ നടത്തുന്ന സമരം 18 ദിവസം പിന്നിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരം നടത്തുന്നത്. സി.ഐ.ടി.യു ചേർത്തല ഏരിയാ സെക്രട്ടറി പി. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ചിദംബരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. സുജാതൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പുരാൻ, സംസ്ഥാന എക്‌സി. അംഗം കെ. രമണൻ, ജില്ലാ ജോ. സെക്രട്ടറി വി. തങ്കപ്പൻ, പി. ശശിധരൻ, കെ.എസ്. രാജേന്ദ്രൻ, വി.എം. പുഷ്പാംഗദൻ, കെ. കൃഷ്ണൻ, പി. ഉഗ്രനാഥ് എന്നിവർ സംസാരിച്ചു.