ambala

അമ്പലപ്പുഴ: ജീവ കാരുണ്യ പ്രവർത്തകനും പുന്നപ്ര പള്ളിവെളി അൽ ഷറഫിയായിൽ പരേതനായ സഹീദിന്റെയും ഫാത്തിമാബീവിയുടെയും മകനുമായ ഷെരീഫ്‌ സഹീദ്‌ (47) സൗദിയിൽ നിര്യാതനായി. 20 വർഷമായി സൗദിഅറേബ്യയിലെ ബുറൈദയിൽ ബിസിനസ് നടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം.കബറടക്കം സൗദിയിൽ. പുന്നപ്ര- വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ്‌ റിയാദ്‌ പ്രവാസി യൂണിറ്റ്‌ മുൻ പ്രസിഡന്റാണ്. ഭാര്യ :സിത്താര. മക്കൾ: ഫിദ, ഫറ.