മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിന് ഇരയായവർ ബാങ്കിനുമുന്നിൽ നടത്തുന്ന സമരം 24 ദിവസം പിന്നിട്ടു. ഇന്നലത്തെ സമരം സി.പി.എം ഏരിയ കമ്മറ്റി അംഗം അഡ്വ.നവിൻ മാത്യു ഡേവിഡ് ഉദ്ഘാടനം ചെയ്തു. ബി.ജയകുമാർ അദ്ധ്യക്ഷനായി. പ്രഭാകരൻ നായർ, ടി.കെ.രാധാകൃഷ്ണ പിള്ള, കെ.രവീന്ദ്രൻ , വി.ജി.ഉണ്ണിത്താൻ, ഇന്ദിര സജി, സുഷമ്മ റ്റി, ബിന്ദു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.