ഹരിപ്പാട്: സാംബവ സമ്യദായാചാര്യൻ മഹാത്മാ കാവാരിക്കുളം കണ്ടൻ കുമാരന്റെ ജീവചരിത്ര രചയിതാവ് പ്രൊഫ.എസ്.കൊച്ചുകുഞ്ഞിന്റെ നിര്യാണത്തിൽ സാംബവ മഹാസഭ ആലപ്പുഴ ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ഷാനവാസ് ചെറിയനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.സി.ആർ.തമ്പി,വിജയൻ കളരിക്കൽ, സുഭാഷ് ചന്ദ്രൻ ബി.എസ്, സി.കെ.സതീഷ് , രമണികാ സന്തോഷ്, ജി.കെ. പാർത്ഥൻ, കറ്റാനം മനോഹരൻ , അമ്പിളി സുരേഷ്, രാധാകൃഷ്ണൻ അമ്പലപ്പുഴ,ശശി പത്തിയൂർ, ഷീല വെളിയനാട് എന്നിവർ സംസാരിച്ചു.