മാവേലിക്കര: മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനം പുതിയകാവ് സെന്റ് ജോസഫ് ദൈവാലയത്തിലെ എം.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ മാവേലിക്കര റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ ഈഴക്കടവിലെ അൽഫോൻസാ അഗതി മന്ദിരത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലങ്കര കാത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് റോയി ചെറിയാൻ, ഇന്നർവീൽ പ്രസിഡന്റ് സുജ ചെറിയാൻ, അസിസ്റ്റന്റ് ഗവർണർ റെജി എം.വർഗീസ്, എബി ജോൺ, എ.ഡി.ജോൺ, കെ.എം.മാത്തൻ, റവ.ഫാ.ജോൺ ജേക്കബ് പെരുപറമ്പിൽ, എം.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് സുബിൻ വി.എബ്രഹാം എന്നിവർ സംസാരിച്ചു.