ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളായ അരണപ്പുറം, അകംകുടി, മണിമല ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവായ സാഹചര്യത്തിൽ ഇവിടെ പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് നങ്ങ്യാർകുളങ്ങര ടൗൺ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ,സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ റ്റി.വിശ്വംഭരൻ എന്നിവർ ആവശ്യപ്പെട്ടു.