മാവേലിക്കര : ആധാരം എഴുത്ത് അസോസിയേഷൻ ഭരണിക്കാവ് യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്തു. എം.സി.രഘുനാഥ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.കെ.സുഗതൻ, ട്രഷറർ ഒ.നിസാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.സി.രഘുനാഥ് (പ്രസിഡന്റ്), രഘുനാഥപിള്ള (വൈസ് പ്രസിഡന്റ്), എൻ.ആനന്ദൻ (സെക്രട്ടറി), വി.കെ. പുഷ്പലത (ജോ.സെക്രട്ടറി), റീജ ഭാർഗവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.