
മാവേലിക്കര : നാഷണൽ പ്രോഗ്രാം ഫോർ കണ്ട്രോൾ ഓഫ് ബ്ലൈൻഡ്‌നെസിന്റെ ഭാഗമായി ചെട്ടികുളങ്ങര കുടുംബരോഗ്യ കേന്ദ്രത്തിൽ കണ്ണ് പരിശോധന കേന്ദ്രം ആരംഭിച്ചു. എ.എം ആരിഫ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ അധ്യക്ഷയായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രോഹിത് എം.പിള്ള, സുമ അജയൻ, ശ്രീദേവി, ഗീത വിജയൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.ആരതി സുശീലൻ, ഡോ.ശ്യാരി പ്രിയ, ഡോ.ശരണ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ മിനി എന്നിവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയാണ് സൗജന്യ പരിശോധന . മുതിർന്നവരുടെയും കുട്ടികളുടെയും കാഴ്ച, കണ്ണിന്റെ പ്രഷർ എന്നിവ പരിശോധിക്കും. മൂന്ന് മാസത്തിൽ ഒരിക്കൽ വിദഗ്ധ ഡോക്ടർമാർ കണ്ണ് പരിശോധനാക്യാമ്പ് നടത്തും. തിമിര ശാസ്ത്രക്രിയ വേണ്ടവർക്ക് കായംകുളം, ഹരിപ്പാട്, ആലപ്പുഴ എന്നീ ആശുപത്രികളിൽ ഓപ്പറേഷൻ നടത്തും. ഭാ