മാവേലിക്കര : താലൂക്കിന്റെ കിഴക്കൻ മേഖലയായ തഴക്കര, താമരക്കുളം, ചുനക്കര, നൂറനാട്, തെക്കേക്കര തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ അനധികൃത മണ്ണെടുപ്പ് സജീവമെന്ന് പരാതി. ഇതുസംബന്ധിച്ച് കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി, ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ തുടങ്ങിയവർക്ക് പരാതി നൽകി. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് യദുലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻപിള്ള, ജില്ലാ സെക്രട്ടറി അഡ്വ.സരൺ ഇടിക്കുള, റെജിൻ തോമസ്, മണ്ഡലം പ്രസിഡന്റ് നിധിൻ.ടി, ബിജു പ്രാക്കുളം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.