
കുട്ടനാട് : വെളിയനാട് ആറാം നമ്പർ ശാഖയുടേയും യൂത്ത്മൂവ്മെന്റ് , കുടുംബയൂണിറ്റുകളുടേയും സംയുക്താ ഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 119ാമത് സ്ഥാപകദിനാഘോഷം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. 119 ദീപംതെളിച്ചുനടന്ന പരിപാടിയിൽ ശാഖാ പ്രസിഡന്റ് അഡ്വ.എസ്. അജേഷ് കുമാർ അദ്ധ്യക്ഷനായി. ശാഖാസെക്രട്ടറി കെ.ജി.സതീശൻ, മാനേജിംഗ് കമ്മിറ്രിയംഗങ്ങളായ എം.കെ. അനസൂയൻ, അഭിരാജ് മദനൻ. എ.മോഹനൻ, 193ാം നമ്പർ ശാഖാ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സരൂൺ രമേശൻ, സെക്രട്ടറി കിഷോർ അനസൂയൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിൽ അംഗം എസ്.അനന്തു, മാനേജിംഗ് കമ്മറ്റിയംഗം എബിമോൻ എന്നിവർ സംസാരിച്ചു.