ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ചേർത്തല യൂണിയൻ വനിതാ സംഘത്തിന് കീഴിലെ മേഖലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും.രാവിലെ 10ന് കണ്ടമംഗലം ക്ഷേത്ര ആഡിറ്റോറിയത്തിൽ ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അഞ്ജലി മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ബേബി ബാബു സമ്മേളന സന്ദേശം നൽകും.വനിതാസംഘം കണ്ടമംഗലം മേഖല പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോൻ,യൂണിയൻ കൗൺസിലർ വി.എ. സിദ്ധാർത്ഥൻ,ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ,അമ്പിളി അപ്പൂജി എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ ചേർത്തല മേഖലാ സമ്മേളനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്യും. ഗുരുദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്ര സമിതി അംഗം തുളസിഭായി വിശ്വനാഥൻ സംഘടനാ സന്ദേശം നൽകും. വനിതാസംഘം എക്സിക്യൂട്ടീവ് അംഗം സുനിത സേതുനാഥ് സമ്മേളന സന്ദേശം നൽകും.യൂണിയൻ കൗൺസിലർ ഗിരീഷ് കുമാർ, ചേർത്തല മേഖല പ്രസിഡന്റ് സുനിമോൾ,ശൈലജ, ജെ.പി. വിനോദ് എന്നിവർ പങ്കെടുക്കും. ഇരു യോഗങ്ങളിലും വനിതാ സംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ശോഭിനി സ്വാഗതവും പറയും. യോഗം ഡയറക്‌ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം,വി.ശശികുമാർ എന്നിവരും പങ്കെടുക്കും.