nss
ചെറിയനാട് എസ്.എൻ ട്രസ്റ്റസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ നിർവഹിക്കുന്നു

കുട്ടനാട്: ചെറിയനാട് എസ്.എൻ ട്രസ്റ്റ്സ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിതല ക്യാമ്പിന്റെ ഉദ്ഘാടനം സ്കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഡി വിജയകുമാർ നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനർ അനിൽ.പി. ശ്രീരംഗം അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ടി. പ്രസന്നകുമാർ സന്ദേശം നൽകി. രാധീഷ് കുമാർ,​ നന്ദിത എന്നിവർ സംസാരിച്ചു. ഗൈഡ്സ് ക്യാപ്ടൻ എസ്. സ്മിത സ്വാഗതവും സ്കൗട്ട് മാസ്റ്റർ എം.പി. സെൻകുമാർ നന്ദിയും പറഞ്ഞു. ക്യാമ്പ് ഇന്ന് വൈകിട്ട് സമാപിക്കും.