 
തുറവൂർ: വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ) ക്ഷേത്ര പുനരുദ്ധാരണ, പുനഃപ്രതിഷ്ഠയുടെ ഭാഗമായുള്ള ഫണ്ട് ശേഖരണ സമ്മാനകൂപ്പണിന്റെ വിതരണോദ്ഘാടനം ദേവസ്വം പ്രസിഡന്റ് സുരേഷ് ബാബു വളമംഗലം അജിത്ത് ശാന്തിക്ക് നൽകി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പൂച്ചാക്കൽ അനീഷ് ശാന്തി, ദേവസ്വം സെക്രട്ടറി സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് മുരളീധരൻ, ജോ. സെക്രട്ടറി ബിനീഷ് എന്നിവർ പങ്കെടുത്തു.