ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭം 15 മുതൽ 26 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകളെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു ദേവസ്വം പറമ്പ്, സെക്രട്ടറി ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.

ക്ഷേത്ര കലകൾ, കലാപരിപാടികൾ, കുട്ടികളുടെ അരങ്ങേറ്റം, ശങ്കരനാരായണ സംഗീതോത്സവം, കലോത്സവം എന്നിവയും നടക്കും. എല്ലാ ദിവസവും പ്രസാദംഊട്ട് ഉണ്ടായിരിക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് സമാഹരണ കൂപ്പൺ വിതരണ ഉദ്ഘാടനവും നടന്നു. മധു ദേവസ്വംപറമ്പിൽ നിന്ന് സ്രാമ്പിക്കടവ് രാജേന്ദ്രൻ കൂപ്പൺ ഏറ്റുവാങ്ങി.