
അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗവും ജില്ലാ എംപ്ലോയ്മെന്റ് എക്‌സേഞ്ചും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയമാണ് അടിസ്ഥാന യോഗ്യത. ട്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഉയർന്ന വിദ്യാഭാസ യോഗ്യത നേടിയവർക്ക് മുൻഗണന ലഭിക്കും. 15 ൽപ്പരം കമ്പനികൾ മേളയിൽ പങ്കെടുക്കും. വിവിധ ട്രേഡുകളിൽ 300 ഓളം ഒഴിവുകളുണ്ട്. 24ന് അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 13. ഫോൺ: 9495806130.