
ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ടുമാസത്തിനുള്ളിൽ വെറ്ററിനറി ആംബുലൻസ് സേവനം ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുതല ക്ഷീരസംഗമം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിവരികയാണ്. ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിന് കേരള ഫീഡ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് തീറ്റ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അരൂർ ട്രിനിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദലീമജോജോ എം.എൽ.എ അദ്ധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി, കവിത ഷാജി, എച്ച്.ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.