 
അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമ്മാണ പദ്ധതിയിൽ 70 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് മാത്തൂർച്ചിറ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമായി. വെട്ടിക്കരി പാടത്തിന്റെ വടക്കേപുറംബണ്ടിലൂടെ കിഴക്കോട്ടുള്ള റോഡാണിത്. നിർമ്മാണ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. 520 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും ബി.എം - ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മാണം. എട്ടുതെങ്ങിന് സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, സി.പി.എം എരിയാ കമ്മിറ്റിയംഗം ആർ. റജിമോൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ എന്നിവർ സംസാരിച്ചു. വാർഡംഗം റംലാ ഷിഹാബുദ്ദീൻ സ്വാഗതവും അസിസ്റ്റന്റ് എൻജിനിയർ കെ.എസ്. പ്രിയ നന്ദിയും പറഞ്ഞു.