
ആലപ്പുഴ: മുല്ലപ്പെരിയാർ ഡാമിൽ റിലയബിലിറ്റി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സംരക്ഷണ സമിതിക്കുവേണ്ടി അഭിഭാഷകൻ റസൽ ജോയി സുപ്രീം കോടതിയിൽ സമർപ്പിച്ച കേസ് 11ന് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതിന് അനുകൂലമായി സത്യവാങ്മൂലം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും വാടപ്പുറം ബാവ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. സ്വന്തം ചികിത്സയ്ക്ക് അമേരിക്കൽ പോകുന്ന മുഖ്യമന്ത്രി 124വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പരിശോധിക്കാൻ അമേരിക്കയിലെ റിലയബിലിറ്റി ശാസ്ത്രജ്ഞരെ ക്ഷണിക്കാൻ സമ്മതം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദ്ദനൻ അദ്ധ്യക്ഷനായി. ജാക്‌സൺ ആറാട്ടുകുളം, പി.ഡി. ശ്രീനിവാസൻ, വി. കമലാസനൻ എന്നിവർ സംസാരിച്ചു.